ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'തേവർ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ധ്യാൻ ശ്രീനിവാസൻ, റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിജീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന 'തേവർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലുമുള്ള മൂന്ന് താരങ്ങളെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂജാരിയുടെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. കൈയിൽ പ്രതിമയുമായി റോഷൻ രാജും വിനയഭാവത്തിൽ ഷഹീൻ സിദ്ദിഖും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നു.
ഹൊറൈസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് (ദോഹ) നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും നിജീഷ് സഹദേവന്റേതാണ്. നിർമ്മാണ കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. ഫാന്റസി ഹ്യൂമർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. കേരള–തമിഴ്നാട് അതിർത്തി പ്രദേശമാണ് കഥാപശ്ചാത്തലം. വ്യത്യസ്ത സാഹചര്യങ്ങളിൽ ഇവിടെയെത്തുന്ന മൂന്ന് യുവാക്കൾക്ക് അത്ഭുതസിദ്ധിയുള്ള ഒരു പ്രതിമ ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർക്കൊപ്പം തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാ പുരി, ഐശ്വര്യ, പൂജാ റാം, ഡാനി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഓസേപ്പച്ചനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക്ക് ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സജിത് മുണ്ടയാട് കലാസംവിധാനവും ഹംസ ദേശമംഗലം പ്രോജക്ട് ഡിസൈനിങ്ങും നിർവഹിക്കുന്നു. മഹേഷ് ചേർത്തലയാണ് മേക്കപ്പ്. സുകേഷ് താനൂർ വസ്ത്രാലങ്കാരവും ശാന്തി കുമാർ നൃത്തസംവിധാനവും തവസി രാജേന്ദ്രൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. പ്രസാദ് യാദവാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജബ്ബാർ മതിലകമാണ് പ്രൊഡക്ഷൻ കൺട്രോളർ.








0 comments