Deshabhimani

തളിപ്പറമ്പിൽ ഒരു കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

ganja tpba
വെബ് ഡെസ്ക്

Published on Nov 16, 2026, 06:02 PM | 1 min read

കണ്ണൂർ: തളിപ്പറമ്പിൽ 1.106 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം സ്വദേശി ഐനുൾ ഹഖിനെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് സംഘം മന്നയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.


ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ പി വിപിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ അസീസ്, വി വി ബിജു, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർ ടി പ്രണവ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home