Deshabhimani

കാലടി സർവകലാശാല ഹർജി ഹെെക്കോടതി നാളെ പരി​ഗണിക്കാൻ മാറ്റി

Support for the student protest is growing
വെബ് ഡെസ്ക്

Published on Nov 16, 2026, 06:02 PM | 1 min read

കൊച്ചി: കാലടി സർവകലാശാലയിൽ‌ വിദ്യാർഥിളെ സസ്പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി ഹെെക്കോടതി നാളെ പരി​ഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസം വിദ്യാർഥികൾക്കെതിരായി സർവകലാശാല കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനു പിന്നാലെ കോടതി നിർദ്ദേശ പ്രകാരം വിദ്യാർഥികൾ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.


കാലടി സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു.12 ദിവസത്തോളം നിരാഹാര സമരം ചെയ്ത വിദ്യാർഥികളെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിനു പിന്നാലെ ശിവകുമാർ, ശ്രദ്ധ, അതുല്യ എന്നീ വിദ്യാർഥികളാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home