ad
Deshabhimani

ഡൽഹിയിൽ ആദ്യ ഹൈഡ്രജൻ ബസ് സർവീസിന് തുടക്കം

Hydrogen Bus

ഹൈഡ്രജൻ ബസ് സർവീസ് (Photo: NDTV)

വെബ് ഡെസ്ക്

Published on May 16, 2026, 11:25 AM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ തുടക്കം കുറിച്ച് ആദ്യ ഹൈഡ്രജൻ ബസ് സർവീസ് ആരംഭിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡി എം ആർ സി ) സെൻട്രൽ വിസ്ത മേഖലയിൽ ഈ പരീക്ഷണ സർവീസിന് തുടക്കമിട്ടത്. ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മേയ് 15നാണ് സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർത്ഥ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ആരംഭിച്ചത്.


ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ, ടാറ്റാ മോട്ടോഴ്‌സ് നിർമിച്ച ബസ് മലിനീകരണം പൂർണമായും ഒഴിവാക്കുന്നു. ഫോസിൽ ഇന്ധനങ്ങൾക്ക് മികച്ച ബദലാണെങ്കിലും, ഉയർന്ന അടിസ്ഥാന സൗകര്യച്ചെലവും ഇന്ധന ലഭ്യതയിലെ കുറവും കാരണം നിലവിൽ സിഎൻജി (സി എൻ ജി ) ബസുകളെ പൂർണമായി മാറ്റിസ്ഥാപിക്കാൻ ഹൈഡ്രജൻ ബസുകൾക്ക് കഴിയില്ല. എങ്കിലും, ഭാവിയിലെ ഹരിത പൊതുഗതാഗതത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ പരീക്ഷണം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) ഡിഎംആർസിക്ക് കൈമാറിയ ബസ് ടാറ്റാ മോട്ടോഴ്‌സിന്റെ ഉൽപ്പന്നമാണ്.


ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നിലവിൽ സർവീസ് നടത്തുന്ന ഹൈഡ്രജൻ ബസ്, 'ഹൈഡ്രജൻ പവേർഡ് പിഇഎം ഫ്യുവൽ സെൽ' (PEM fuel cell) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിന് ആവശ്യമായ ഊർജ്ജം നൽകാനായി 350-ബാർ ഹൈഡ്രജൻ സംഭരണ ശേഷിയുള്ള സിസ്റ്റവും 70 കിലോവാട്ട് (kW) ശേഷിയുള്ള ഫ്യുവൽ സെൽ സ്റ്റാക്കും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം, സ്റ്റെബിലിറ്റി കൺട്രോൾ, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം, കാര്യക്ഷമമായ അറ്റകുറ്റപ്പണികൾക്കായുള്ള പുതിയ തലമുറ ടെലിമാറ്റിക്സ് എന്നിവയാണ് ബസിന്റെ മറ്റ് സവിശേഷതകൾ. 12 മീറ്റർ നീളമുള്ള ഈ ബസിൽ ഒരേസമയം 35 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home