കെഎസ്‌കെടിയു ജില്ലാ സമ്മേളനം
അനുബന്ധ പരിപാടികൾ തുടങ്ങി

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫിലിം ഫെസ്റ്റിവൽ നടൻ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യുന്നു
പിറവം
കെഎസ്‌കെടിയു ജില്ലാ സമ്മേളന പ്രചാരണാർഥമുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി. പിറവം ചിൽഡ്രൻസ് പാർക്കിൽ ആരംഭിച്ച ഫിലിം ഫെസ്റ്റിവൽ നടൻ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ഏരിയ സെക്രട്ടറി സി എൻ പ്രഭ കുമാർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി ബി രതീഷ്, ബീന ബാബുരാജ് കെ പി സലിം, എ ഡി ഗോപി, എം എം ജോസഫ്, എ കെ വിജയകുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനദിവസം - ഗാന്ധി സിനിമ പ്രദർശിപ്പിച്ചു.
ദിവസവും വൈകിട്ട് ആറിനാണ് സിനിമ. -തിങ്കൾ -ഫെമിനിച്ചി ഫാത്തിമ, 24ന് യങ് കാൾ മാർക്സ്, 25ന് - ഹോം ബൗണ്ട്, 26ന് -മീനമാസത്തിലെ സൂര്യൻ. 23ന് വൈകിട്ട് അഞ്ചിന് കൂത്താട്ടുകുളം ടൗൺഹാളിൽ സാംസ്കാരിക സമ്മേളനം പ്രൊഫ. വി കാർത്തികേയൻനായർ ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് നാലുമുതൽ എടയ്ക്കാട്ടുവയൽ പാർപ്പംകോട് സ്റ്റേഡിയത്തിൽ കൈകൊട്ടിക്കളി മത്സരം.
28ന് പകൽ മൂന്നിന് അഞ്ചൽപ്പെട്ടിയിൽനിന്ന് ദീപശിഖ റാലിയും നാലിന് പേപ്പതിയിൽനിന്ന് കൊടിമര ജാഥയും നാലിന് രാമമംഗലത്തുനിന്ന് പതാകജാഥയും ആരംഭിക്കും. വൈകിട്ട് ജാഥകൾ സംഗമിച്ച് കൂത്താട്ടുകുളത്തെ പൊതുസമ്മേളനം നടക്കുന്ന വി എസ് അച്യുതാനന്ദൻ നഗറിൽ (ബ്രിയോ കൺവൻഷൻ സെന്റർ, മൈതാനം) പതാക ഉയർത്തും. 29ന് രാവിലെ ഒന്പതിന് എം പി പത്രോസ് നഗറിൽ (ബ്രിയോ കൺവൻഷൻ സെന്റർ) പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട് നാലിന് പ്രകടനത്തിനുശേഷം പൊതുസമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.








0 comments