Deshabhimani

1,61,529 കുട്ടികൾക്കായി 1,879 ബൂത്തുകള്‍

പോളിയോമരുന്ന് വിതരണം തുടങ്ങി

polio

എറണാകുളം ജനറൽ ആശുപത്രിയിൽ സബ് നാഷണൽ പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടന ചടങ്ങിൽ കലക്ടർ ജി പ്രിയങ്ക മകന് 
ആദ്യ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകുന്നു

വെബ് ഡെസ്ക്

Published on Nov 23, 2026, 02:47 AM | 1 min read

കൊച്ചി


സബ് നാഷണൽ പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. കലക്ടർ ജി പ്രിയങ്ക, മകന് ആദ്യ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി.


അഞ്ചുവയസ്സിനു താഴെയുള്ള 1,61,529 കുട്ടികൾക്കായി 1,879 ബൂത്തുകളാണ് മരുന്ന് വിതരണത്തിനായി സജ്ജീകരിച്ചത്. ആദ്യ ദിനത്തിൽ അഞ്ച്‌ വയസ്സിൽ താഴെയുള്ള 1,56,260 കുട്ടികൾക്ക് പ്രതിരോധ തുള്ളിമരുന്ന് നൽകി. ആകെ ലക്ഷ്യമിട്ട കുട്ടികളുടെ 96.74 ശതമാനമാണിത്. ഇതിൽ 4,548 കുട്ടികൾ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. മരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് ആരോഗ്യപ്രവർത്തകരും പരിശീലനം ലഭിച്ച വളന്റിയർമാരും 23, 24ന്‌ വീടുകളിലെത്തി നൽകും.


കോർപറേഷൻ ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ ഷഹീർ ഷാ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എം എസ് രശ്മി, സ്റ്റേറ്റ് ലെവൽ മോണിറ്റർ ഡോ. യു അഞ്ജലി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home