Deshabhimani

ശ്രീഹരിയുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്

pers uda thirike nalki

കളഞ്ഞു കിട്ടിയ പേഴ്സ് ശ്രീഹരി ഉടമയ്ക്ക് കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 23, 2026, 02:44 AM | 1 min read

വൈക്കം കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി എസ്‌പിസി കേഡറ്റ്. എസ്‌പിസി പരിശീലനത്തിന്റെ ഭാഗമായി നടത്തിയ റോഡ് വാക്ക്/റണ്ണിനിടെയാണ് ശ്രീഹരിക്ക് വഴിയിൽ കിടന്ന്‌ പേഴ്സ് ലഭിച്ചത്. പേഴ്സ് ഉടൻതന്നെ അധ്യാപകനും കമ്യൂണിറ്റി പൊലീസ് ഓഫീസറുമായ ഷിനു ജോസഫിനെയും വനിതാ സിവിൽ പൊലീസ് ഓഫീസർ എം ടി രാജിയെയും ഏൽപ്പിച്ചു. തുടർന്ന് ഇവരുടെ സഹായത്തോടെ പേഴ്സിന്റെ ഉടമയെ കണ്ടെത്തി. കുടവെച്ചൂർ സെന്റ് മേരീസ് ദേവാലയത്തിൽ തീർഥാടനത്തിനെത്തിയ ആളുടേതായിരുന്നു. പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയാതെ മടങ്ങിപ്പോയിരുന്ന അദ്ദേഹം വിവരമറിഞ്ഞ് തിരിച്ചെത്തി. മറ്റ് എസ്‌പിസി കേഡറ്റുകളുടെ സാന്നിധ്യത്തിൽ ശ്രീഹരിയിൽനിന്ന് പേഴ്സ് വാങ്ങി. കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌പിസി സീനിയർ കേഡറ്റ് ശ്രീഹരി സുനിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home