രജിസ്ട്രേഷൻ ഇന്ന്
ജില്ലാ സ്‌കൂൾ കലോത്സവം നാളെ തുടങ്ങും

കൊച്ചി
മുപ്പത്തേഴാമത് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച കോലഞ്ചേരിയില്‍ തുടക്കമാകും. രജിസ്ട്രേഷൻ തിങ്കള്‍ പകൽ രണ്ടുമുതൽ 4.30 വരെ നടക്കും. 16 വേദികളിൽ 351 ഇനങ്ങളിലായാണ് മത്സരം. 14 ഉപജില്ലകളിൽനിന്നായി 14,500 മത്സരാർഥികൾ പങ്കെടുക്കും. ചൊവ്വ രാവിലെ ഒന്പതിന് രചനാമത്സരങ്ങൾ ആരംഭിക്കും. പകല്‍ 3.30ന് വിളംബരഘോഷയാത്ര വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽനിന്ന് ആരംഭിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിൽ സമാപിക്കും. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്യും. സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് മൈതാനമാണ് മുഖ്യവേദി. സ്പോർട്സ് അക്കാദമി ഹാൾ, മിനി കോൺഫറൻസ് ഹാൾ, കോലഞ്ചേരി പ്രസാദം ഓഡിറ്റോറിയം, സെന്റ് പീറ്റേഴ്സ് ടിടിഐ, സെന്റ് പീറ്റേഴ്സ് ബിഎഡ് കോളേജ്, പൂതൃക്ക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ഹാൾ, കോലഞ്ചേരി വൈഎംസിഎ, സെന്റ് പോൾസ് പബ്ലിക് സ്കൂൾ, വ്യാപാരഭവൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ, സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ, കടയിരിപ്പ് ഗവ. എച്ച്എസ്എസ്, കടയിരിപ്പ് കമ്യൂണിറ്റി ഹാൾ, സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ. 28ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.







0 comments