ഡൽഹി വോട്ടെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹി നിയസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലം വന്നു തുടങ്ങി. പുറത്തുവന്ന ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണെങ്കിലും ആത്‌മവിശ്വാസം കൈവിടാതെ തന്നെയാണ് എഎപി. മുൻകാലങ്ങളിൽ എക്‌സിറ്റ് പോളിനെ തള്ളി മുന്നോട്ടു വന്ന ചരിത്രമാണ് എഎപിയ്ക്കുള്ളത്. ആ ചരിത്രം ഇത്തവണയും ആവർത്തിക്കുമെന്നുതന്നെയാണ് എഎപി കരുതുന്നത്.
2013 ൽ തൂക്കുസഭ ഉണ്ടാകുമെന്നും 2015 ലും 2020 ലും വളരെ കടുത്ത മത്സരങ്ങൾ എഎപിയ്ക്ക് നേരിടേണ്ടി വരുമെന്നായിരുന്നു ഫലം. എന്നാൽ ഈ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലും ആം ആദ്മി പാർടി ജയിക്കുകയാണുണ്ടായത്.
70 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 57.85% പോളിങ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറ് കഴിഞ്ഞാണ് അവസാനിച്ചത്.
കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് സീലംപൂർ, ജങ്പുര, കസ്തൂർബ നഗർ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ ഒഴിച്ചാൽ ഉച്ചവരെ വോട്ടിങ് സമാധാനപൂർണമായിരുന്നു.
70 നിയമസഭാ മണ്ഡലങ്ങളിലായി 1.55 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 837,617 പുരുഷന്മാരും 723,656 സ്ത്രീകളും 1,267 ട്രാൻസ് ജൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 18-19 വയസ്സ് പ്രായമുള്ള 239,905 കന്നി വോട്ടർമാരും, 85 വയസ്സിനു മുകളിലുള്ള 109,368 മുതിർന്ന വോട്ടർമാരും, 79,885 ഭിന്നശേഷിക്കാരുമാണ്.ഭരണകക്ഷിയായ ആം ആദ്‌മി പാർടിയും പ്രതിപക്ഷമായ ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോൺഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ട്. എഎപിയെയും അരവിന്ദ് കെജ്‌രിവാളിനെയും കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രചാരണം നടത്തിയത്. ന്യൂനപക്ഷ–ദളിത് വോട്ടുകളിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ തീവ്രശ്രമം.
2020 ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു, അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 56 ശതമാനം മാത്രമായിരുന്നു പോളിങ്.
എക്‌സിറ്റ് പോൾ | എഎപി | ബിജെപി | കോൺഗ്രസ് |
ടുഡേയ്‌സ് ചാണക്യ | 25 - 28 | 39 - 44 | 2 - 3 |
മാട്രിസ് | 32 - 37 | 39 - 45 | 0 - 1 |
പി മാർക്ക് | 21 - 31 | 39 - 49 | 0 - 1 |
വീ പ്രിസൈഡ് | 52 | 23 | 1 |
ജെവിസി | 22 – 23 | 39 – 45 | 0 – 2 |
പോൾ ഡയറി | 18 - 25 | 42 – 50 | 0 – 2 |
പോൾ ഡയറി: എഎപി 18 - 25
ബിജെപി 42–50
കോൺഗ്രസ് 0–2
ജെവിസി : എഎപി 22–23
ബിജെപി 39– 45
കോൺഗ്രസ് 0 – 2
വീ പ്രിസൈഡിന്റെ സർവേയിൽ ആം ആദ്മി പാർടിക്ക് മുൻതുക്കം : എഎപി: 52, ബിജെപി: 23, കോൺഗ്രസ്: 1
ടുഡേയ്‌സ് ചാണക്യ: 39 മുതൽ 44 സീറ്റ് വരെ ബിജെപി നേടുമെന്ന് ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. ആം ആദ്മി പാർടി 25 മുതൽ 28 സീറ്റ് വരെയും കോൺഗ്രസ് 2 മുതൽ 3 സീറ്റ് വരെയും നേടുമെന്നാണ് ചാണക്യയുടെ കണക്കുകൾ.
കോൺഗ്രസ് 1-3 സീറ്റുകൾ വരെ നേടുമെന്നാണ് ഏഴ് എക്സിറ്റ് പോളുകളുടെ പ്രവചനം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല.
മാട്രിസ് പോൾ ബിജെപിക്ക് 39-45 സീറ്റുകളും ആം ആദ്മി പാർടിക്ക് 32-37 സീറ്റുകളും ലഭിക്കുമെന്ന് പ്രവചിക്കുന്നു. പി മാർക്ക് ബിജെപിക്ക് 39-49 സീറ്റുകളും എഎപിക്ക് 21-31 സീറ്റുകളും ലഭിക്കുമെന്നും പീപ്പിൾസ് ഇൻസൈറ്റ് ബിജെപിക്ക് 40-44 സീറ്റും എഎപിക്ക് 25-29 സീറ്റും ലഭിക്കുമെന്നും പ്രവചിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റും നേടിയിട്ടില്ലാത്ത കോൺഗ്രസിന് ഇത്തവണ 2 സീറ്റുകൾ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾഫലം പറയുന്നത്.
ഡൽഹി എക്സിറ്റ് പോൾ 2025: ഡൽഹിയിൽ ബിജെപി തിരിച്ചു വരുമെന്ന് മൂന്ന് എക്‌സിറ്റ് പോളുകൾ. ഇതുവരെ പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോളുകൾ ബിജെപി 35-60 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ചു. അതേസമയം, ഭരണകക്ഷിയായ ആം ആദ്മി പാർടിക്ക് 32-37 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.
ഡൽഹി എക്സിറ്റ് പോൾ ഫലങ്ങൾ തൽസമയം









0 comments