ഡൽഹി വിധിയെഴുതുന്നു; 57.70 % പോളിങ് രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ 70 മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ച് മണി വരെ 57.70 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് തുടരുകയാണ്.
വടക്കുകിഴക്കൻ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് - 52.73 ശതമാനം, സെൻട്രൽ ഡൽഹിയിലാണ് ഏറ്റവും കുറവ് - 43.10 ശതമാനം.
സെൻട്രൽ – 43.45%, കിഴക്ക് – 47.09%, ന്യൂഡൽഹി – 43.10%, വടക്ക് — 46.31 %, വടക്കുകിഴക്കൻ മേഖല – 52.73%, വടക്ക്-പടിഞ്ഞാറ് — 46.81 %, ഷാഹ്ദാര – 49.58%, തെക്ക് – 44.89%, തെക്ക് കിഴക്ക് – 43.91%, തെക്ക് പടിഞ്ഞാറ് – 48.32%, പടിഞ്ഞാറ് – 45.06% എന്നിങ്ങനെയാണ് പോളിങ് നില.
കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് സീലംപൂർ, ജങ്പുര, കസ്തൂർബ നഗർ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ ഒഴിച്ചാൽ ഉച്ചവരെ വോട്ടിങ് സമാധാനപൂർണമായിരുന്നു.
70 നിയമസഭാ മണ്ഡലങ്ങളിലായി 1.55 കോടി വോട്ടർമാരാണുള്ളത്. ഭരണകക്ഷിയായ ആം ആദ്‌മി പാർടിയും പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോൺഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ട്. എഎപിയെയും അരവിന്ദ് കെജ്‌രിവാളിനെയും കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രചാരണം നടത്തിയത്. ന്യൂനപക്ഷ–ദളിത് വോട്ടുകളിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ തീവ്രശ്രമം
2020 ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു, അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 56 ശതമാനം മാത്രമായിരുന്നു പോളിങ്.
2020-ൽ നടന്ന എട്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർടി 54 സീറ്റ് നേടി വിജയിക്കുമെന്നായിരുന്നു.ബിജെപി 15 സീറ്റ് നേടുമെന്നായിരുന്നു ഫലങ്ങൾ പറഞ്ഞത്.
2015-ൽ ആറ് എക്സിറ്റ് പോളുകളും ആം ആദ്മി പാർടിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ചെങ്കിലും സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ല.
2013-ൽ നാല് എക്‌സിറ്റ് പോളുകളുടെ ഫലങ്ങൾ ബിജെപി 35 സീറ്റുകൾ നേടി ആധിപത്യം സ്ഥാപിക്കുമെന്ന് പ്രവചിച്ചു. എഎപിയും കോൺഗ്രസും 17 സീറ്റുകൾ വീതം നേടുമെന്നുമായിരുന്നു പ്രവചനം.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ ഡൽഹി എക്‌സിറ്റ് പോളുകൾ: 2013 ൽ തൂക്കുസഭ ഉണ്ടാകുമെന്ന് എക്സിറ്റ് പോൾ. 2015 ലും 2020 ലും വളരെ കടുത്ത മത്സരങ്ങൾ ഉണ്ടാകുമെന്നും. എന്നാൽ ഈ തിരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളും ആം ആദ്മി പാർടി തൂത്തുവാരി.
എക്‌സിറ്റ് പോൾ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും.
വൈകിട്ട് അഞ്ച് മണി വരെ 57.70 ശതമാനം പോളിങ്.
0 comments