ഡൽഹിയിൽ ബിജെപി; എഎപി വിജയം 22 സീറ്റിൽ, കോൺഗ്രസ്‌ വീണ്ടും സംപൂജ്യർ

election delhi
വെബ് ഡെസ്ക്

Published on Feb 08, 2025, 06:11 PM | 2 min read

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്‌ 2025

ന്യൂഡൽഹി: 27 വർഷങ്ങൾക്കു ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്‌. 70 ൽ 48 സീറ്റുകൾ ബിജെപി നേടിയപ്പോൾ 22 ഇടങ്ങളിൽ മാത്രമാണ്‌ എഎപിക്ക്‌ വിജയിക്കാനായത്‌. എന്നാൽ ഫ്രെയിമിൽ ഒന്നും ഇല്ലാതെ മൂന്നാം തവണയും പൂജ്യത്തിലേക്കൊതുങ്ങി കോൺഗ്രസ്‌. ന്യൂഡൽഹി, കൽക്കാജി എന്നിവിടങ്ങളിൽ കെജ്‌രിവാളും അതിഷിയും പരാജയപ്പെട്ടപ്പോൾ സ്വാധീനമുള്ള ബല്ലിമാരൻ, കരോൾ ബാഗ്, കൽക്കാജി, ചാന്ദിനി ചൗക്ക്‌, തിലക് നഗർ മുതലായ മണ്ഡലങ്ങൾ എഎപിയ്ക്ക്‌ നിലനിർത്താൻ സാധിച്ചു.



ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്‌


എഎപി


ബിജെപി


കോൺഗ്രസ്‌


2015

67

3

0


2020

62

8

0


ഡൽഹിയിൽ ഭരണകക്ഷിയായ എഎപിയ്ക്ക്‌ എന്താണ്‌ സംഭവിച്ചത്‌? എഎപിയെ വീഴ്‌ത്തിയത്‌ കോൺഗ്രസോ? തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോൾ ഡൽഹിരാഷ്‌ട്രീയത്തെ ചുറ്റിപ്പറ്റി ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്‌.


ഡൽഹിയിലെ എഎപിയുടെ തോൽവി മതേതര ഇന്ത്യയെ തകർക്കാനുള്ള കോൺഗ്രസിന്റെ സംഭാവനയായിരുന്നു. എഎപിയുടെ മുതിർന്ന നേതാക്കളെല്ലാം പരാജയപ്പെട്ടതിനു പിന്നിൽ കോൺഗ്രസിന്റെ കരങ്ങൾ കാണാം. ന്യൂഡൽഹിയിലെ കെജ്‌രിവാളിന്റെ വോട്ടു നില പരിശോധിച്ചാൽ അക്കാര്യം വ്യക്തമാണ്‌. 4089 വോട്ടുകൾക്കാണ്‌ കെജ്‌രിവാൾ പരാജയപ്പെട്ടത്‌. കോൺഗ്രസിന്റെ സന്ദീപ്‌ ദീക്ഷിത്‌ 4568 വോട്ടുകളാണ്‌ ഇവിടെ നേടിയത്‌.കോൺഗ്രസിന്റെ മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതിന്റെ മകനാണ്‌ കോൺഗ്രസ്‌ കെജ്‌രിവാളിനെതിരെ ന്യൂഡൽഹിയിൽ മത്സരിപ്പിച്ച സന്ദീപ്‌ ദീക്ഷിത്‌. ജങ്പുരയിൽ മനീഷ്‌ സിസോദിയയെ പരാജയപ്പെടുത്തിയതിലും കോൺഗ്രസിന്റെ ഇടപെടൽ കാണാം. 675 വോട്ടുകൾക്ക്‌ സിസോദിയ പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന്റെ ഫർഹാദ് സൂരി 7350 വോട്ടുകൾ നേടി. ഗ്രേറ്റർ കൈലാഷിലെയും സ്ഥിതി മറിച്ചല്ല. എഎപിയുടെ സൗരഭ് ഭരദ്വാജ്‌ 3188 വോട്ടുകൾക്ക്‌ പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന്റെ ഗർവിത്‌ സ്വിംഘ്‌വി 6711 വോട്ടുകൾ നേടി. ബിജെപിയെ അധികാരത്തിൽ കൊണ്ടുവരിക എന്ന ഉദ്ദേശം.



Related News


സ്വാധീനമുള്ള ട്രാൻസ്‌യമുന മേഖലകളിലും ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലും വോട്ടുനില കുറഞ്ഞിരിക്കുകയാണ്‌ എഎപിയ്ക്ക്‌. ഇവിടങ്ങളിലെ കോൺഗ്രസിന്റെ നില പരിശോധിക്കുമ്പോൾ രണ്ടാം സ്ഥാനത്താണുള്ളത്‌. ന്യൂഡൽഹിയിൽ ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ്‌ ദീക്ഷിതിനെ മത്സരിപ്പിച്ചതിലൂടെ എഎപിയെ തോൽപ്പിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നതെന്ന ധ്വനി പരത്താൻ കാരണമായി. ബിജെപിയ്ക്കും ഇത്‌ മുതൽക്കൂട്ടായി. ബിജെപിയെ ജയിപ്പിച്ചാൽ ഡൽഹിയിലെ അനധികൃത ചേരികൾ പൊളിച്ചു മാറ്റില്ല എന്നും അവയെ നിയമപരമാക്കുമെന്നും ആഭ്യന്തരമന്ത്രി അമിത്‌ഷാ പറയുകയുണ്ടായി. എന്നാൽ തോറ്റാൽ അവയെല്ലാം അനധികൃതമായിത്തന്നെത്തുടരും എന്ന ഭീഷണിയും അതിലുണ്ടായിരുന്നു. ഇങ്ങനെ ഒരേസമയം വലിയ ആക്രമണമാണ്‌ 2025 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ആംആദ്‌മിയ്ക്ക്‌ നേരിടേണ്ടി വന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Home