അടിപതറി എഎപി; കെജ്‌രിവാളും തോറ്റു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന് തോൽവി. ബിജെപിയുടെ സ്ഥനാർഥി പർവേഷ് വർമയോട് 1844 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. സന്ദീപ് ദീക്ഷിതായിരുന്നു കോൺഗ്രസിനു വേണ്ടി കളത്തിലിറങ്ങിയത്.
2015 ലെയും 2020ലെയും തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി ആംആദ്‌മിയെ കൈവിട്ടിരുന്നില്ല. 2020 ലെ തെരഞ്ഞെടുപ്പിൽ കെജ്‌രിവാൾ 46,758 വോട്ടുകൾ നേടിയിരുന്നു. ഭാരതീയ ജനതാ പാർടിയിൽ (ബിജെപി) നിന്നുള്ള സുനിൽ കുമാർ യാദവ് 25,061 വോട്ടുകൾ നേടി തൊട്ടുപിന്നാലെ എത്തിയപ്പോൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ റോമേഷ് സഭർവാളിന് 3,220 വോട്ടുകളാണ് അന്ന് നേടാൻ നേടാൻ കഴിഞ്ഞത്. 2015 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്‌രിവാൾ 57,213 വോട്ടും ബിജെപിയുടെ നൂപുർ ശർമ്മ 25,630 വോട്ടും കോൺഗ്രസിൽ നിന്നുള്ള കിരൺ വാലിയ 4,781 വോട്ടും നേടിയിരുന്നു.









0 comments