ആശ്വാസമായി അതിഷി; ജയം രണ്ടായിരത്തിലധികം വോട്ടുകൾക്ക്

കൽക്കാജി: പ്രമുഖ എഎപി നേതാക്കളെല്ലാം പരാജയപ്പെട്ട ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആശ്വാസമായി അതിഷിക്ക് ജയം. ത്രികോണ മത്സരമായിരുന്ന കൽക്കാജിൽ 3580 വോട്ടുകൾക്കാണ് അതിഷി ജയിച്ചത്. എഎപിയും കോൺഗ്രസും, ബിജെപിയും തമ്മിൽ കടുത്ത മത്സരം നടന്ന മണ്ഡലമാണ് കൽക്കാജി. വോട്ടെണ്ണൽ തുടങ്ങി അവസാനം വരെ അതിഷി പിന്നിലായിരുന്നു. എഎപിക്കും കോൺഗ്രസിനും വനിതാസ്ഥാനാർഥികളായിരുന്നു. കോൺഗ്രസിന്റെ അൽക ലാംബ 4367 വോട്ടാണ് നേടിയത്, ബിജെപിയുടെ രമേശ് ബിധുരി 48478 വോട്ടും നേടി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കൽക്കാജിയിൽ ആം ആദ്മിക്കായിരുന്നു ജയം. 2020 ലെ തെരഞ്ഞെടുപ്പിൽ അതിഷി ഈ സീറ്റിലേക്ക് മത്സരിക്കുകയും ബിജെപിയുടെ ധരംബീർ സിങ്ങിനെ 11,393 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.









0 comments