കോൺഗ്രസിന് 67 സീറ്റിലും കെട്ടിവച്ച കാശുപോയി

ന്യൂഡൽഹി: ഡൽഹിയിൽ എഎപിയെ വീഴ്‌ത്തി ബിജെപിയെ ജയിപ്പിക്കാനായി 70 സീറ്റിലും മത്സരിച്ച കോൺഗ്രസിന് 67 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി. 6.34 ശതമാനം വോട്ടാണ് ആകെ നേടാനായത്. കസ്‌തൂർബനഗർ മണ്ഡലത്തിൽ മാത്രമാണ് രണ്ടാമത് എത്താനായത്. 66 സീറ്റിൽ മൂന്നാമതും മൂന്നിടത്ത് നാലാമതുമായി കോൺഗ്രസ്.
കസ്‌തൂർബനഗറിൽ മത്സരിച്ച അഭിഷേക് ദത്ത്, നംഗ്ലോയ് ജാട്ടിൽ മത്സരിച്ച രോഹിത് ചൗധുരി, ബാദ്‌ലിയിൽ മത്സരിച്ച ദേവേന്ദ്ര യാദവ് എന്നീ കോൺഗ്രസ് സ്ഥാനാർഥികൾക്ക് മാത്രമാണ് കെട്ടിവച്ച കാശ് നേടാനായത്. ബിജെപിയുടെയും എഎപിയുടെയും എല്ലാ സ്ഥാനാർഥികളും കെട്ടിവച്ച കാശ് നേടി. ഓഖ്‌ലയിൽ മത്സരിച്ച എഐഎംഐഎം സ്ഥാനാർഥി ഷിഫാവുർ റഹ്‌മാനും കെട്ടിവച്ച് കാശ് തിരികെ കിട്ടാൻതക്കം വോട്ട് പിടിച്ചു. ആകെ പോൾ ചെയ്‌ത വോട്ടിൽ ആറിലൊന്ന് നേടിയാലാണ് കെട്ടിവച്ച കാശ് ലഭിക്കുക.









0 comments