ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ യുവാവിന്റെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽവച്ചാണ് സംഭവം. വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. പരിപാടിക്കിടെ യുവാവ് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.
എല്ലാ ബുധനാഴ്ചകളിലുമാണ് രേഖ ഗുപ്തയുടെ ജനസമ്പർക്ക പരിപാടി. ഇതിനിടെ പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയെ മർദിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖത്ത് ആഞ്ഞടിച്ചു.
അടിച്ചതിന് ഒപ്പം ഭാരമുള്ള വസ്തു എടുത്ത് എറിയുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് പിടികൂടി.
ഇയാളെപ്പറ്റിയുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 35 വയസുള്ള യുവാവാണ്. സുരക്ഷാ സേനയും പൊലീസും ചേർന്ന് ഇയാളെ കീഴടക്കി. ചോദ്യം ചെയ്യൽ തുടരുകയാണ്.









0 comments