ad
Deshabhimani

മൂന്നുമാസം പിന്നിടുമ്പോഴും കുറ്റപത്രം തയാറായില്ല

അയോധ്യ ക്ഷേത്രക്കൊള്ള: പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കി സര്‍ക്കാര്‍

ayodhya temple one
വെബ് ഡെസ്ക്

Published on Sep 22, 2026, 12:00 PM | 2 min read

ലഖ്നൗ: അയോധ്യ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ കേന്ദ്രങ്ങൾ നടത്തിയ സംഘടിത കൊള്ളകളിൽ നിയമത്തിന് മുന്നിലെത്തിയ സംഭാവന തട്ടിപ്പ് കേസിൽ ജയിലിലായ പ്രതികളെ പുറത്തെത്തിക്കാൻ ആസൂത്രിത നീക്കം. കേസ് റജിസ്റ്റര്‍ ചെയ്ത് മൂന്നു മാസം പിന്നിടുമ്പോഴും കുറ്റപത്രം സമര്‍പ്പിച്ചില്ല. സെപ്തംബര്‍ 25 കഴിയുന്നതോടെ പ്രതികൾക്ക് സ്വഭാവിക ജാമ്യത്തിന് (Default Bail) അവരമൊരുങ്ങും.


പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ച് ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോഴും കേസിൽ പിന്നീട് പുരോഗതി ഒന്നുമില്ല. ക്ഷേത്ര വളപ്പിലെ സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 105 സംഭാവന തട്ടിപ്പ് സംഭവങ്ങൾ കണ്ടെത്തിയതായി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത വെളിപ്പെടുത്തിയിരുന്നു.


സംഭാവനാ തട്ടിപ്പിന് പിന്നിൽ പ്രവര്‍ത്തിച്ച ട്രസ്റ്റ് ഇപ്പോഴും അധികാരത്തിൽ തുടരുകയാണ്. സിഇഒ പദവി സൃഷ്ടിച്ച് മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ അവരോധിക്ക മാത്രമാണ് ചെയ്തത്. വൻ പ്രതിഷേധം ഉയരുകയും തട്ടിപ്പുകൾ ഓരോന്നായി സമൂഹ മധ്യത്തിൽ എത്തുകയും ചെയ്തതോടെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവര്‍ രാജിവെക്കേണ്ടി വന്നിരുന്നു. എന്നാൽ ഇവര്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണ്.


Related News

സിബിഐ അന്വേഷണവും ട്രസ്റ്റ് ഫണ്ടുകളുടെ ഫോറൻസിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിൽ കുറ്റ പത്രം ഉടൻ സമര്‍പ്പിക്കുമെന്ന് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ നടപടികൾ ഉണ്ടായില്ല.


13 പേര്‍ എന്നു പറഞ്ഞു

എട്ട് പേരെ പിടികൂടി നിര്‍ത്തി


സംഭാവന തട്ടിപ്പ് കേസിൽ മാത്രം 13 പേര്‍ ഉൾപ്പെട്ടതായാണ് യോഗി ആദിത്യാഥ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ എട്ട് പേരെ അറസ്റ്റ് ചെയ്തതോടെ കേസ് നിലച്ചു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോൾ റിമാന്റഡിൽ കഴിയുന്ന ഇവര്‍ക്ക് രണ്ടു ദിവസത്തിനകം കുറ്റ പത്രം സമര്‍പ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ദീര്‍ഘ കാലമായി തുടരുന്ന കോടികണക്കിന് രൂപയുടെ തട്ടിപ്പാണ് പുറത്തെത്തിയത്. ഇതുവരെ 80 ലക്ഷം രൂപ മാത്രമാണ് ഈ പ്രതികളിൽ നിന്നും വീണ്ടെടുക്കാനായത്.


Related News

നേരത്തെ പുറത്തെത്തിയ

കാര്യങ്ങളിലും മിണ്ടാട്ടമില്ല


ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജി സമർപ്പിച്ചതോടെ അവരുടെ കേസിലെ പങ്ക് മായ്ച്ചു കളഞ്ഞ സാഹചര്യമാണ്. സംഘപരിവാര്‍ സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകളായി നേതൃനിരിയിലുള്ള ഇരുവരും ക്ഷേത്രക്കൊള്ള നേരത്തെ അറിഞ്ഞിരുന്നു എന്ന നിലയ്ക്ക് വാര്‍ത്തകൾ പുറത്തു വന്നിരുന്നു. അന്വേഷണവും കേസും ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇവര്‍ക്ക് അകത്തെ കാര്യങ്ങളിൽ ധാരണയുണ്ടായിരുന്നു. പരാതി നൽകുന്നതിന് മുൻപ് തന്നെ ഒരു പ്രതിയുടെ വീട്ടിൽ നിന്നും ഇവരുടെ നിര്‍ദ്ദേശ പ്രകാരം പണം നീക്കിയിരുന്നു. പൊലീസ് സഹായത്തോടെ തന്നെ, കേസ് എടുക്കുന്നതിന് മുൻപ് നടത്തിയ ഈ നീക്കം വീഡിയോ സഹിതം പുറത്തു വരികയുണ്ടായി.


ജൂൺ ആദ്യവാരത്തിൽ തന്നെ ക്രമക്കേടുകൾ ട്രസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് തെളിവുകൾ സഹിതം ജനങ്ങൾ വിവരങ്ങൾ അറിഞ്ഞതോടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിടുക്കപ്പെട്ട് മുഖം രക്ഷിക്കൽ പ്രഖ്യാപിച്ചത്. എസ് ഐ ടി അന്വേഷണം ആരംഭിച്ചതോടെ പക്ഷേ കാര്യങ്ങൾ കൈവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിയന്ത്രണത്തിനും നിരീക്ഷണത്തിനും കീഴിലായിരുന്നു ട്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്നുത്.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home