print edition ഹിന്ദു യുവാവിന്റെ മരണം: ഡൽഹിയിൽ 70 കടകൾ ഇടിച്ചുനിരത്തി

ന്യൂഡൽഹി: ഹോളി ആഘോഷങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഹിന്ദുയുവാവ് കൊല്ലപ്പെട്ടതിനുപിന്നാലെ ഡൽഹി ഉത്തംനഗറിൽ 70 കടകളുടെ ഭാഗങ്ങൾ അനധികൃതമെന്ന് ആരോപിച്ച് ഡൽഹി മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കി. കാൽനടയാത്രക്കാർക്ക് തടസമായ വസ്തുക്കൾ നീക്കംചെയ്‍തെന്നാണ് ബിജെപി ഭരിക്കുന്ന കോർപറേഷന്റെ വിശദീകരണം.
മാർച്ച് നാലിന് ഹോളി ആഘോഷത്തിനിടെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞതുമായി ബന്ധപ്പെട്ട ഇരുമത വിഭാഗക്കാരായ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് തരുൺ (26) എന്ന യുവാവ് മരിച്ചത്. പിന്നാലെ പ്രദേശത്ത് സംഘർഷം വ്യാപിച്ചു. കൊലപാതകത്തിൽ പ്രതിയായ ആളുടെ കെട്ടിടത്തിന്റെ ഭാഗങ്ങൾ മാർച്ച് എട്ടിന് മുൻസിപ്പൽ കോർപറേഷൻ പൊളിച്ചു.
പിന്നാലെയാണ് കൂടുതൽ കടകൾ ഇടിച്ചുനിരത്തിയത്. ന്യൂനപക്ഷങ്ങളുടെ കടകൾ തെരഞ്ഞെുപിടിച്ച് പൊളിച്ചെന്ന ആരോപണം ശക്തമാണ്.










0 comments