കർണാടകയിൽ വീണ്ടും പട്ടം പറത്തുന്നതിനിടെ അപകടം, കഴുത്ത് മുറിഞ്ഞ് യുവാവ് മരിച്ചു

ബംഗളൂരു: കർണാടകയിൽ പട്ടം പറപ്പിച്ചത് മൂലം വീണ്ടും അപകടം.48കാരനായ മോട്ടോർ യാത്രികനാണ് മരിച്ചത്. കർണാടകയിലെ ബിദർ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു അപകടം. സഞ്ജുകുമാർ ഹൊസാമണിയാണ് മരിച്ചത്. റോഡിന് കുറുകെ പട്ടം പറത്തിയതിന്റെ ഫലമായി നൂല് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് ഹൊസാമണിക്കുണ്ടായത്. തുടർന്ന് രക്തസ്രാവം മൂലം മരിക്കുകയായിരുന്നു.
ബൈക്കിൽ നിന്ന് വീണപ്പോൾ, എങ്ങനെയോ ഹൊസമണിക്ക് മകളുടെ നമ്പർ ഡയൽ ചെയ്യാൻ കഴിഞ്ഞു. വഴിയാത്രക്കാരാണ് ഇയാളെ മുറിവിൽ തുണി തിരുകി രക്തസ്രാവം തടയാൻ ശ്രമിച്ചത്. ആംബുലൻസ് വിളിച്ച് അശുപത്രിയിലെത്തിച്ചെങ്കിലും ഹൊസാമണി മരിച്ചിരുന്നു.
ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ ഹൊസാമണി രക്ഷപ്പെടുമായിരുന്നുവെന്നും കാലതാമസം മരണകാരണമാണെന്നും പറഞ്ഞ ബന്ധുക്കള്‍ അപകടസ്ഥലത്ത് പ്രതിഷേധം ആരംഭിച്ചു.










0 comments