ad
Deshabhimani

സ്വയം വെടിവെച്ചു മരിക്കാൻ ശ്രമിച്ചു;മധ്യവയസ്കൻ മകളുടെ വിവാഹ ദിവസം ഹൃദയാ​ഘാതം മൂലം മരിച്ചു

death1
വെബ് ഡെസ്ക്

Published on Feb 06, 2026, 07:28 PM | 1 min read

സൂറത്ത് : വെടിവെച്ച് മരിക്കാൻ ശ്രമിച്ച മധ്യവയസ്കൻ മകളുടെ വിവാഹ ദിവസം ഹൃദയാ​ഘാതം മൂലം ആശുപത്രിയിൽ മരിച്ചു. കല്യണത്തിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥലത്തെ പ്രധാന വ്യാപാരി ആത്മഹത്യക്ക് ശ്രമിച്ചത്. 58കാരനായ തുഷാർ ​ഗീലാനിയാണ് മകളുടെ വിവാഹ ദിവസം മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.


മകളുടെ കല്യാണ ദിവസമായ ഫെബ്രുവരി അഞ്ചിനായിരുന്നു മരണം. അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു ​​ഗീലാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​ചികിത്സിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല, ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി പറഞ്ഞു. തുടർന്ന്, കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.


എന്നാൽ, ഹൃദയാഘാതം കാരണം അവയവദാന പ്രക്രിയ പൂർണ്ണമായും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രമേ വിജയകരമായി ദാനം ചെയ്യാൻ കഴിഞ്ഞുള്ളു.സൂറത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അറിയപ്പെടുന്ന പേരായിരുന്നു തുഷാർ ​ഗീലാനി. നിരവധി വലിയ റെസിഡൻഷ്യൽ കൊമേഴ്‌സ്യൽ പദ്ധതികളുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കൂടാതെ ബിസിനസ് ലോകത്ത് ശക്തമായ സാന്നിധ്യവുമായിരുന്നു. ​ഗീലാനിയുടെ പെട്ടെന്നുള്ള മരണം ബിൽഡർ സമൂഹത്തിലും സാമൂഹിക വൃത്തങ്ങളിലും ഞെട്ടലുണ്ടാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home