ഉത്തരാഖണ്ഡിലെ സ്‍കൂളിൽ ഗീതാ പാരായണം നിര്‍ബന്ധമാക്കി

ഡെറാഡൂൺ : സര്‍ക്കാര്‍ സ്‍കൂളുകളിൽ രാവിലത്തെ അസംബ്ലിയിൽ ഭഗവദ് ഗീത പാരായണം നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. ഭഗവദ് ഗീതയിലെ ഒരു ശ്ലോകം വീതം പാരായണം ചെയ്യണം. അധ്യാപകർ അതിന്റെ "ശാസ്ത്രീയവും ധാർമികവുമായ പ്രസക്തി' വിശദീകരിക്കും. ജൂലൈ 15 മുതൽ 17,000 സർക്കാർ സ്കൂളുകളിൽ തീരുമാനം നടപ്പാക്കി.
സ്‍കൂൾ നോട്ടീസ് ബോർഡുകളിൽ "ആഴ്ചയിലെ ശ്ലോകം' പ്രദർശിപ്പിക്കും. ക്ലാസ് മുറികളിൽ ചർച്ചചെയ്യും. ആഴ്ചതോറുമുള്ള ഫീഡ്‌ബാക്ക് സെഷനുകളിൽ വിദ്യാർഥികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പങ്കിടാം. തീരുമാനം "മതപരമല്ലെന്നും മൂല്യബോധത്തോടെയുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും' വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധമുയര്‍ന്നു.









0 comments