print edition ആന്ധ്രയിൽ നാശംവിതച്ച് മുരശ്: രണ്ട് മരണം; 344 കോടിയുടെ നഷ്‌ടം

അമരാവതി : ആന്ധ്രയിൽ വ്യാപകനാശം വിതച്ച് ‘മുരശ്’ ചുഴലിക്കാറ്റ്. ചൊവ്വാഴ്‌ച ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. 12,230 പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. സംസ്ഥാനത്ത് 344 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. 52,459 ഹെക്ടറിലെ കൃഷി നശിച്ചു. 312 വീടുകൾക്ക് കേടുപാടുണ്ടായി. അർണബിനുപിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റ് ചൊവ്വ പുലർച്ചെ 5.30-നാണ് ആന്ധ്ര തീരത്ത് കരതൊട്ടത്. തീവ്ര ചുഴലിക്കാറ്റായിരുന്ന ‘മുരശ്’ പകൽ രണ്ടരയോടെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറി. അർധരാത്രിയോടെ വീണ്ടും ശക്തികുറയും. ആന്ധ്രയിൽ 15 ജില്ലകളിൽ നാശനഷ്‌ടം റിപ്പോർട്ട് ചെയ്‌തു. കൃഷ്‌ണ, ബാപ്പറ്റ്‌ല, ദന്ദ്യാല ജില്ലകളിലാണ് കൂടുതൽ നാശം. പാസഞ്ചർ, എക്‌സ്‌പ്രസ് ട്രെയിനുകൾ ഉൾപ്പെടെ അമ്പതിലേറെ സർവീസുകളെ ബാധിച്ചു.
ഒഡിഷയിൽ മുൻകരുതലുകളുടെ ഭാഗമായി 1.65 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 592 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു.









0 comments