Deshabhimani

print edition പാലക്കാട്‌ ഡിവിഷൻ വെട്ടിച്ചുരുക്കൽ ; എംപിമാരുടെ യോഗം വിളിക്കണം: ബ്രിട്ടാസ്‌

john brittas mp
വെബ് ഡെസ്ക്

Published on Sep 04, 2026, 01:31 AM | 1 min read

ന്യൂഡൽഹി : പാലക്കാട്‌ ഡിവിഷൻ സംബന്ധിച്ച ആശങ്കയും കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിന്‌ സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേർക്കണമെന്ന്‌ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനോട്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ കത്തിൽ ആവശ്യപ്പെട്ടു.


സംസ്ഥാനത്തിന്റെ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ, കണക്റ്റിവിറ്റി, ഭാവി വികസനം എന്നിവയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് ഡിവിഷൻ വെട്ടിമുറിക്കാനുള്ള തീരുമാനം. അതിനാൽ, മന്ത്രിയുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ആവശ്യമാണ്.

പാലക്കാട് ഡിവിഷന്റെ തുടർച്ചയായ വെട്ടിച്ചുരുക്കലും കഞ്ചിക്കോട്‌ കോച്ച് ഫാക്ടറി പദ്ധതി പിൻവലിച്ചതും കേരളത്തിലെ റെയിൽവേ അടിസ്ഥാനസൗകര്യങ്ങളുടെ ഭാവിയെക്കുറിച്ച് ന്യായമായ ചോദ്യങ്ങൾ ഉയർത്തുന്നു.

ഇ‍ൗ സംഭവവികാസങ്ങൾ കേരളത്തിന്‌ പ്രത്യേക റെയിൽവേ സോൺ വേണമെന്ന ആവശ്യത്തിന്‌ അടിവരയിടുന്നു. റെയിൽവേയുടെ പ്രവർത്തന ശേഷിയും സേവനങ്ങളും അടിയന്തരമായി വർധിപ്പിക്കേണ്ടത്‌ സംസ്ഥാനത്തിന്റെ ആവശ്യമായി മാറിയ സമയമാണിത്‌. അതിനാൽ, കൂടുതൽ ശക്തവും നീതിയുക്തവും സുസ്ഥിരവുമായ ഒരു റെയിൽവേ ഘടന കേരളത്തിന് ഉറപ്പാക്കാൻ സമഗ്രമായ ചർച്ച ആവശ്യമാണെന്നും എംപി കത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home