ad
Deshabhimani

ഓട്ടോറിക്ഷ മരത്തിലിടിച്ച് സിആർപിഎഫ് ജവാൻ മരിച്ചു; കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

Accident
വെബ് ഡെസ്ക്

Published on Aug 23, 2026, 04:53 PM | 1 min read

പട്ന: ബിഹാറിലെ റോഹ്താസ് ജില്ലയിൽ ഓട്ടോറിക്ഷ റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ സിആർപിഎഫ് ജവാൻ മരിച്ചു. ഭാര്യയും കുട്ടിയും ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു.


ശനിയാഴ്ച തിലൗതു പൊലീസ് സ്റ്റേഷൻ പരിധിയിലെ നിമിയാദിഹ്–തെർക്കയ്ക്ക് സമീപമാണ് അപകടം. കാഞ്ചൻ കുമാർ ഠാക്കൂർ (39) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം താരാചണ്ഡിയിൽനിന്ന് മാ തുത്ല ഭവാനി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം.


കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഠാക്കൂറിനെ സസാരാമിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഭാര്യ, കുട്ടി, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.


എതിരെ വന്ന എസ്‌യുവിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home