മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല; പരിഗണനയിലെന്ന് മുഖ്യമന്ത്രി

വി ഡി സതീശൻ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി ഡീലിമിറ്റേഷൻ കമീഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴയിൽ നടന്ന ചടങ്ങനിടെയാണ് പ്രഖ്യാപനം.
സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ചില കോണുകളിൽനിന്ന് ആവശ്യം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്നും ചർച്ചകളുണ്ട്. ഇതിനിടെയാണ് മൂവാറ്റുപുഴയെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വാഗ്ദാനം.
ഇടുക്കി ജില്ലയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം എന്നീ മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില മേഖലകളും ചേർത്ത് മൂവാറ്റുപുഴ ജില്ല രൂപീകരിക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നു.










0 comments