ad
Deshabhimani

മധ്യപ്രദേശിൽ യുവതിയെ മുതല കടിച്ചുകൊന്നു

crocodile

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 11, 2025, 01:32 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിലെ ദാമോഹിൽ യുവതിയെ മുതല കടിച്ചുകൊന്നു. വെള്ളി രാവിലെയാണ് സംഭവം. നദിക്കരയിൽ ഇരിക്കുകയായിരുന്ന മാൽതി ബായ് എന്ന നാൽപ്പതുകാരിയെയാണ് മുതല കടിച്ചുകൊന്നത്. കണിയാഗട്ട് പാട്ടി ഗ്രാമത്തിലെ നദിയിൽ കുളിക്കാൻ പോയതായിരുന്നു മാൽതി ബായി എന്ന് നാട്ടുകാർ പറഞ്ഞു. നദിക്കരയിൽ ഇരിക്കുന്നതിനിടെയാണ് മാൽതിയെ മുതല ആക്രമിച്ചത്. കാലിൽ കടിച്ചുവലിച്ച് നദിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആർ എൽ ബാ​ഗ്രി പറഞ്ഞു.


മാൽതിയെ രക്ഷിക്കാൻ ​ഗ്രാമവാസികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനം വകുപ്പും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള നദിയിൽ നിന്ന് എസ്ഡിആർഎഫ് സംഘം സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാൽതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മുതലകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതിനാൽ ഗ്രാമവാസികൾ നദിയിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി വനംവകുപ്പ് ജലാശയത്തിന് സമീപം ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home