ad
Deshabhimani

print edition സിപിഐ എമ്മിന്റെ ജൻ ആക്രോശ്‌ റാലി ഇന്ന്‌; ചെങ്കടലാകാൻ രാംലീല മൈതാൻ

cpim delhi

സിപിഐ എം സംഘടിപ്പിക്കുന്ന "ജൻ ആക്രോശ് റാലി' യിൽ പങ്കെടുക്കാൻ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 
നിന്ന് ഡൽഹി രാംലീല മൈതാനിൽ എത്തിയവർ. ഫോട്ടോ: പി വി സുജിത്

avatar
സ്വന്തം ലേഖകൻ

Published on Mar 24, 2026, 01:13 AM | 1 min read

ന്യ‍ൂഡൽഹി : പാവപ്പെട്ടവരെ ഒറ്റുകൊടുക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ പുതുചരിത്രമെഴുതാൻ സിപിഐ എമ്മിന്റെ "ജൻ ആക്രോശ് റാലി.' ചൊവ്വാഴ്‌‍ച ഡൽഹി രാംലീല മൈതാനിയിലെ റാലിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് അരലക്ഷം പേർ അണിനിരക്കും. തൊഴിലാളികളും കർഷകരുമടക്കമുള്ളവർ രണ്ടുദിവസമായി രാംലീല മൈതാനിയിലൽ എത്തിത്തുടങ്ങി.


വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കാലാപരിപാടിയോടെയാണ്‌ റാലി ആരംഭിക്കുക. 11 ന് പൊതുസമ്മേളനത്തിൽ പിബി അംഗം അമ്രാ റാം അധ്യക്ഷനാകും. ജനറൽ സെക്രട്ടറി എം എ ബേബിയും, പിബി അംഗങ്ങളും മുതിർന്ന നേതാക്കളും സംസാരിക്കും.


തൊഴിലാളിദ്രോഹ ലേബർകോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാൻ കൊണ്ടുവന്ന വിബിജിആർഎഎംജി നിയമം റദ്ദാക്കുക, വൈദ്യുതി, വിത്ത്‌ നിയമഭേദഗതികൾ ഉപേക്ഷിക്കുക, ഇന്ത്യ–യുഎസ്‌ വ്യാപാരകരാറിൽനിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ റാലി. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വിലവർധന, ഗ്യാസ്‌ സിലിണ്ടറുകളുടെ ലഭ്യതക്കുറവ്‌, വിലക്കയറ്റം,‍ ചെറുകിട, ഇടത്തര വ്യാപാരമേഖലയുടെ തകർച്ച തുടങ്ങിയ പ്രശ്‌നങ്ങളും റാലിയിൽ ഉയരും. റാലിയുടെ മുന്നോടിയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച ജൻ ആക്രോശ്‌ ജാഥയിൽ ഒന്നര ലക്ഷത്തിലേറെ പേർ അണിനിരന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home