വിലക്കുകൾ വിലപ്പോയില്ല: ചെങ്കടലായി അഗർത്തല

cpim tripura

സിപിഐ എം ത്രിപുര സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ എത്തിയ വൻജനാവലി

avatar
പ്രത്യേക ലേഖകൻ

Published on Feb 01, 2025, 12:00 AM | 1 min read

അഗർത്തല : വിലക്കുകളെ വെല്ലുവിളിച്ച്‌ അഗർത്തലയിലേക്ക്‌ ചെങ്കൊടിയേന്തി ഒഴുകിയെത്തിയത്‌ പതിനായിരങ്ങൾ. ബിജെപി സർക്കാരിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെ അതിജീവിച്ച്‌ സിപിഐ എം ത്രിപുര സംസ്ഥാന സമ്മേളനം ആവേശകരമായി സമാപിച്ചു. ബിജെപി–-ഐപിഎഫ്‌ടി–-ടിപ്ര മോത ഭരണത്തിന്റെ പതനത്തിന്‌ തുടക്കമായെന്ന വിളംബരമായി മനുഷ്യസാഗരം.

സമ്മേളനത്തിന്‌ തുടക്കമായി സംഘടിപ്പിച്ച റാലി തടയാൻ സർക്കാരും ബിജെപിയും സകല ശ്രമവും നടത്തി. ഒരു മാസം മുമ്പ്‌ അപേക്ഷിച്ചിട്ടും വേദിക്ക്‌ അനുമതി നൽകിയില്ല.

വേദി മാറ്റി അപേക്ഷിച്ചിട്ടും നിരസിച്ചു. അഗർത്തലയിൽ പൊതുസമ്മേളനം നടത്തുമെന്ന്‌ പാർടി പ്രഖ്യാപിച്ചതിനെതുടർന്ന്‌ ജനങ്ങളെ തടയാൻ റോഡുകൾ അടച്ചിട്ടു. ബസുകൾ പിൻവലിച്ചു. എല്ലാ വിലക്കും മറികടന്ന്‌ കിട്ടിയ വാഹനങ്ങളിലും കാൽനടയായും പാർടി പ്രവർത്തകർ കുടുംബസമേതം സമ്മേളനത്തിനെത്തി. പൊതുസമ്മേളനത്തിൽ പൊളിറ്റ്‌ബ്യൂറോ അംഗവും കോ–-ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌, പൊളിറ്റ്‌ബ്യൂറോ അംഗം മണിക്‌ സർക്കാർ തുടങ്ങിയവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം ടൗൺ ഹാളിൽ പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. പിബി അംഗങ്ങളായ ബൃന്ദ കാരാട്ട്‌, അശോക്‌ ധാവ്‌ളെ, മണിക്‌ സർക്കാർ എന്നിവർ സംസാരിച്ചു.


ജിതേന്ദ്ര ചൗധരി സംസ്ഥാന സെക്രട്ടറി

അഗർത്തല : ത്രിപുര സംസ്ഥാന സെക്രട്ടറിയായി ജിതേന്ദ്ര ചൗധരിയെ വീണ്ടും തെരഞ്ഞെടുത്തു. 66കാരനായ ജിതേന്ദ്ര കേന്ദ്രകമ്മിറ്റി അംഗവും നിയമസഭയിലെ പ്രതിപക്ഷനേതാവും മുൻമന്ത്രിയും മുൻലോക്‌സഭാംഗവുമാണ്‌. ആദിവാസി അധികാർ രാഷ്‌ട്രീയ മഞ്ചിന്റെ അഖിലേന്ത്യ ചെയർമാ
നാണ്‌. 
 സമ്മേളനം 60 അംഗ സംസ്ഥാന കമ്മിറ്റിയും 14 അംഗ സെക്രട്ടറിയേറ്റും രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home