ad
Deshabhimani

print edition ബംഗാളിൽ 
പാർടി പ്ലീനം ചേരും; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും

CPIM West Bengal
avatar
ഗോപി

Published on May 18, 2026, 12:00 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താനും പുതിയ സാഹചര്യത്തിൽ പാർടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരാൻ സിപിഐ എം തീരുമാനിച്ചു. ആഗസ്‌ത്‌ 29, 30 തിയതികളിലാണ്‌ പ്ലീനം ചേരുക. ജില്ലാ കമ്മറ്റികളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വർഗ– ബഹുജന സംഘടനാ പ്രതിനിധികളും പങ്കെടുക്കും.


ബംഗാളിൽ ബിജെപി അധികാരം പിടിച്ച സാഹചര്യത്തിൽ ജനാധിപത്യ–മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമായി തുടരാൻ പാർടി ആഹ്വാനംചെയ്‌തു. തെരഞ്ഞെടുപ്പ്‌ ഫലത്തിൽനിന്നുള്ള പാഠമുൾക്കൊണ്ട്‌ തിരുത്തലുകൾക്കായി നയപരവും സംഘടനാപരവുമായ നടപടി സ്വീകരിക്കും. കൊൽക്കത്തയിൽ മുസഫർ അഹമ്മദ് ഭവനിൽ രണ്ട് ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്‌തു. ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്തു. പ്രാഥമിക അവലോകന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home