ad
Deshabhimani

print edition ജീവൻരക്ഷാ മരുന്നുകളുമായി സിപിഐ എം സംഘം ക്യൂ‍ബയിലേക്ക്‌

cuba.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എന്നിവരുടെ 
നേതൃത്വത്തിലുള്ള സംഘം ഡൽഹി വിമാനത്താവളത്തിൽനിന്ന് ക്യൂബയിലേക്ക് യാത്ര തിരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 01:30 AM | 1 min read

ന്യൂഡൽഹി : യുഎസ്‌ ഉപരോധം മൂ‍ലം വലയുന്ന ക്യൂബൻ ജനതയ്‌ക്ക്‌ ജീവൻരക്ഷാ മരുന്നുകളുമായി സിപിഐ എം സംഘം ക്യൂബയിലേക്ക്‌ തിരിച്ചു. കാൻസർ‍, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള മരുന്നാണ്‌ പ്രധാനമായും കൊണ്ടുപോകുന്നത്‌. ഹൃദ്രോഗ ആശുപത്രി, കുട്ടികളുടെ കാൻസർ ചികിത്സാകേന്ദ്രം എന്നിവിടങ്ങൾ സംഘം സന്ദർശിക്കും. ആഗസ്‌ത്‌ 10 മുതൽ 13 വരെ നടക്കുന്ന ഫിദൽ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷിക പരിപാടികളിൽ പങ്കെടുക്കുന്ന സിപിഐ എം നേതാക്കൾ തൊഴിലാളി–കർഷക സഹകരണ സംഘങ്ങൾ, ഫിദൽ കാസ്‌ട്രോ സെന്റർ, ചെഗുവേര സെന്റർ, ക്യൂബൻ വിപ്ലവുമായി ബന്ധപ്പെട്ട ചരിത്രസ്ഥലങ്ങൾ എന്നിവ സന്ദർശിക്കും.


സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, കർണാടക സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനാക്ഷി സുന്ദരം, ഛത്തീസ്‌ഗഡ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ധർമരാജ്‌ മഹാപത്ര, കേരള സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, ബാങ്ക്‌ എംപ്ലോയിസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ അനിൽ എസ്‌ എസ്‌ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home