ad
Deshabhimani

സിപിഐ എമ്മിന് വോട്ട് അഭ്യർഥിച്ച്‌ അച്യുതമേനോൻ

NAGAPATANAM ELECTION

കീഴ്‌വേലൂരിൽ പ്രചാരണ വാഹനത്തിലേക്ക് 
അച്യുതമേനോനെ സഹപ്രവർത്തകൻ 
എടുത്തുകൊണ്ടുപോകുന്നു

avatar
സ്വന്തം ലേഖകൻ

Published on Apr 18, 2026, 12:30 AM | 1 min read

നാഗപട്ടണം : കീഴ്‌വേലൂരിലെ സിപിഐ എമ്മിന്റെ പ്രചാരണ പരിപാടികളിലെ പ്രധാന സാന്നിധ്യമാണ്‌ അച്യുതമേനോൻ. പോളിയോ ബാധിതനായ 38കാരൻ തീപ്പൊരി പ്രസംഗകനാണ്‌. കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകരായിരുന്ന അച്ഛൻ പി ഗണേശനും അമ്മ വള്ളിയും മുൻകേരള മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുതമേനോനോടുള്ള ഇഷ്‍ടം കാരണമാണ് മകന് ആ പേരിട്ടത്. ശാരീരിക അവശതകൾ ഏറെയുണ്ടെങ്കിലും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയാൽ പിന്നെ പ്രത്യേക ഉ‍ൗർജമാണ്‌. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സിപിഐ എം വിജയം ഉറപ്പിക്കാൻ സഞ്ചരിക്കുകയാണ്‌ അദ്ദേഹം.

കീഴ്‌വേലൂരിലെ പാർടി ഓഫീസിൽ താമസിക്കുന്ന അച്യുതമേനോൻ ദിവസവും രാവിലെ ഒന്പതിന് പ്രചാരണം ആരംഭിക്കും. പാർടി പ്രവർത്തകർ പ്രചാരണ വാഹനത്തിലേക്ക്‌ എടുത്ത്‌ കയറ്റി കഴിഞ്ഞാൽ പിന്നെ തീപ്പൊരി പ്രസംഗം. നിലവിൽ കീഴ്‌വേലൂരിലെ ഭിന്നശേഷി അസോസിയേഷന്റെ പ്രസിഡന്റുമാണ്‌. ഇ‍ൗ പ്രവർത്തനങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ ‘എനിക്ക്‌ എല്ലാം പാർടിയാണ്‌’ എന്ന ഒറ്റ വാചകമാണ്‌ അച്യുതമേനോന്റെ മറുപടി.കീഴ്‌വേലൂരിലെ സിപിഐ എമ്മിന്റെ പ്രചാരണ പരിപാടികളിലെ പ്രധാന സാന്നിധ്യമാണ്‌ അച്യുതമേനോൻ. പോളിയോ ബാധിതനായ 38കാരൻ തീപ്പൊരി പ്രസംഗകനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home