ദേശാഭിമാനി വാർത്ത ഫലം കണ്ടു. പാെലീസ് പാര്‍ക്ക് ചെയ്ത വാഹനം നീക്കി

പുതുക്കാട് :ദേശീയപാതയിൽ പുതുക്കാട് പോലീസ് സ്റ്റേഷൻ വഴിയിൽ സ്റ്റേഷന്റെ ദിശ ബോർഡിനരികെ കേസിൽപ്പെട്ട ലോറി പോലീസ് തന്നെ അനധികൃതമായി പാർക്ക് ചെയ്തിരുന്നു.
നാട് മുഴുവൻ അനധികൃത പാർക്കിംഗ് വരുത്തുന്ന അപകടങ്ങൾ പതിവാകുന്ന സമയത്ത് പോലീസ് തന്നെ നിയമലംഘനം നടത്തുന്നതായി ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ഇതേതുടർന്ന് നാണക്കേടിലായ പുതുക്കാട് പോലീസ് വാഹനം ഇപ്പോൾ റോഡിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്









0 comments