ad
Deshabhimani

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

hormuz afp

പ്രതീകാത്മകചിത്രം. photo credit: AFP

വെബ് ഡെസ്ക്

Published on Sep 13, 2026, 04:25 PM | 1 min read

തെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ ഖെഷം ദ്വീപിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരുമരണം. നിരവധി പേർക്ക് പരിക്കേറ്റു. കടലിടുക്കിലൂടെ നീങ്ങുകയായിരുന്ന കപ്പലിൽ അജ്ഞാത പ്രൊജക്ടൈൽ പതിച്ചതായി ബ്രിട്ടീഷ് നാവികസേനയുമായി ബന്ധമുള്ള യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് എൻജിൻ റൂമിൽ തീപിടിച്ചതായാണ് റിപ്പോർട്ട്. മറ്റു ജീവനക്കാരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.


ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഹെംഗാം, ഖെഷം ദ്വീപുകൾക്കു സമീപമാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് ഖെഷം സിറ്റി ഗവർണർ അമീർ തൈമൂരി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഹോർമുസ് വഴിയുള്ള ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും ഗൾഫ് രാജ്യങ്ങളും ഒമാനിൽ ചർച്ച നടത്താനിരിക്കെയാണ് ആക്രമണം.


ഖെഷം ദ്വീപിന് സമീപം രാത്രിയിലുടനീളം നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായും വിവരമുണ്ട്. സംഘർഷ സാ​ഹചര്യം നിലനിൽക്കുന്നതിനാൽ ഹോർമുസിലൂടെയുള്ള ചരക്ക് ​ഗതാ​ഗതം മുൻകാലത്തെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഹോർമുസിനു പിന്നാലെ ചെങ്കടലിലേക്കുള്ള മറ്റൊരു തന്ത്രപ്രധാന കവാടമായ ബാബ് അൽ മന്ദബിലും സംഘർഷം ശക്തമാകുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home