ജയന്റ് വീലിൽ മുടി കുടുങ്ങി; യുവതിയുടെ തലയോട്ടിയുടെ ഒരു ഭാഗം അടർന്നു

യവത്മാൽ : മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ ജയന്റ് വീലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ യുവതിയുടെ തലയോട്ടിയുടെ ഒരു ഭാഗം അടർന്നു. ഫുൽസവാംഗി സ്വദേശിനിയായ ബാലി മാരുതി താലിക്കോട്ടെ (25) ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
വെള്ളിയാഴ്ച താനാ പോള ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപകടമുണ്ടായത്. മേള കാണാനെത്തിയ യുവതി ജയന്റ് വീലിൽ കയറുന്നതിനിടെ സീറ്റിന് പിന്നിലെ ബെയറിങ്ങിൽ കുടുങ്ങുകയായിരുന്നു. എന്നാൽ, ഊഞ്ഞാൽ ശക്തമായി കറങ്ങുന്നത് തുടർന്നു. പിന്നാലെ യുവതിയുടെ തലയോട്ടി അടർന്ന് സാരമായി പരിക്കേൽക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് അവിടെയുണ്ടായിരുന്ന ജനങ്ങൾ സംഭവമറിയുന്നത്.
തുടർന്ന് പ്രദേശത്തെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ നാട്ടുകാരുടെ സഹായത്തോടെ ഊഞ്ഞാൽ
നിർത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.









0 comments