ഐഎസ്‌സി മലയാള വിഭാഗം ഓണാഘോഷം

സലാല : ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സലാലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. രാകേഷ് കുമാർ ഝാ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷജിൽ കോട്ടായി അധ്യക്ഷനായി. സ്വദേശി പ്രമുഖൻ ആമിർ മസൂദ് കശൂബ് അതിഥിയായി. വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഒബ്‌സർവർ ഹരികുമാർ ചേർത്തല എന്നിവർ സംസാരിച്ചു.
പരമ്പരാഗത ശൈലിയിലുള്ള ഘോഷയാത്രയോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് ചെണ്ടമേളം, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികളും നടന്നു. ക്ലബ് മൈതാനിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിലും സാംസ്കാരിക സമ്മേളനത്തിലും അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു. കോ കൺവീനർ സബീർ വണ്ടൂർ, ട്രഷറർ ശ്യാം മോഹൻ, സ്പോർട്സ് സെക്രട്ടറി സജീവ് ജോസഫ്, ജോയിന്റ് ട്രഷറർ അജിത്, ലേഡി കോ ഓർഡിനേറ്റർ ശ്രീവിദ്യ ശ്രീജി എന്നിവർ നേതൃത്വം നൽകി. ഇവന്റ് കോഓർഡിനേറ്റർ സുനിൽ നാരായണൻ സ്വാഗതവും കൾച്ചറൽ സെക്രട്ടറി സജീബ് ജലാൽ നന്ദിയും പറഞ്ഞു.








0 comments