ad
Deshabhimani

ഇറാനെതിരായ ആക്രമണം അന്താരാഷ്ട്ര കരാറുകളുടെ നഗ്നമായ ലംഘനം: സിപിഐ എം

CPIM Statement on attack against Iran
വെബ് ഡെസ്ക്

Published on Feb 28, 2026, 03:14 PM | 1 min read

ന്യൂഡൽഹി: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ അറിയിച്ചു.


ഇറാന്റെ പരമാധികാരത്തെയും യുഎൻ ചാർട്ടറിനെയും എല്ലാ അന്താരാഷ്ട്ര ഉടമ്പടികളെയും നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഈ ആക്രമണങ്ങൾ നടത്തിയിരിക്കുന്നത്. ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ അവഗണിച്ചുകൊണ്ടാണ് അമേരിക്കയും ഇസ്രയേലും ആക്രമണങ്ങൾ നടത്തിയത്. ഈ ചർച്ചകളിൽ അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്ന് ആക്രമണങ്ങളിൽ നിന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്.


പരമാധികാര രാജ്യങ്ങളെ തന്നിഷ്ടപ്രകാരം ആക്രമിക്കുന്ന ഒരു യുദ്ധക്കൊതിയനായ ഗുണ്ടയെപ്പോലെയാണ് അമേരിക്ക പെരുമാറുന്നത്. വെനസ്വേലയ്‌ക്കെതിരായ ആക്രമണത്തിനും ക്യൂബയ്‌ക്കെതിരായ ഭീഷണികൾക്കും പിന്നാലെയാണ് ഇറാനെതിരായ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.





ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കിയ തൊട്ടുപിന്നാലെയാണ് ഇറാനെതിരായ ആക്രമണം ഉണ്ടായിരിക്കുന്നത്. സൗഹൃദ രാജ്യമായ ഇറാനെതിരായ ആക്രമണങ്ങളെ ഇന്ത്യൻ സർക്കാർ നിരുപാധികം അപലപിക്കണമെന്നും സിപിഐ എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home