ക്ഷ്യധാന്യ സംഭരണവും അദാനിക്ക്
print edition ജെപിസി അന്വേഷണം വേണം: സിപിഐ എം

അദാനി (ഇടത്) നരേന്ദ്ര മോദി (വലത്)
ന്യൂഡൽഹി : ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ പശ്‌ചാത്തലസൗകര്യങ്ങൾ ഒന്നടങ്കം വൻകിട കോർപറേറ്റുകൾ ഏറ്റെടുക്കുന്നതിനെതിരായി ജനാധിപത്യശക്തികൾ രംഗത്തുവരണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. അദാനി ഗ്രൂപ്പും ലീപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുംചേർന്ന് ഭക്ഷ്യസുരക്ഷാ പശ്‌ചാത്തലസൗകര്യമപ്പാടെ ഏറ്റെടുത്തിരിക്കയാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ധാന്യപ്പുര (സൈലോ) ആധുനീകരണ പദ്ധതിയുടെ മറവിലാണ് അദാനി–ലീപ്പ് ഇന്ത്യ കുത്തകവത്‌കരണം.
134 ധാന്യപ്പുര ആധുനീകരണ പദ്ധതിയിൽ 110 ധാന്യപ്പുരകളുടെയും ആധുനീകരണ കരാർ അദാനി അഗ്രി ലോജിസ്‌റ്റിക്‌സും ലീപ്പ് ഇന്ത്യ ഫുഡ് ആൻഡ് ലോജിസ്‌റ്റിക്‌സും ഏറ്റെടുത്തു. 16,500 കോടി രൂപയുടെ കരാറാണ് കമ്പനികൾ നേടിയത്. ഇതോടെ, ഇന്ത്യയുടെ ഭക്ഷ്യധാന്യ സംഭരണ ശൃംഖലയുടെ ഭൂരിഭാഗവും ഇൗ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലാകും. ധാന്യപ്പുരകളിൽ സൂക്ഷിക്കേണ്ട 60 ലക്ഷം ടൺ ഭക്ഷ്യധാന്യത്തിൽ 46.5 ലക്ഷം ടൺ ഭക്ഷ്യധാന്യവും ഇവർ നിയന്ത്രിക്കും. ധാന്യപ്പുരകൾ ചുരുക്കം കമ്പനികളുടെ നിയന്ത്രണത്തിലാകുന്നത് തടയാൻ കുത്തകവിരുദ്ധ വ്യവസ്ഥ തുടക്കത്തിൽ എഫ്‌സിഐ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായാണ് കാര്യങ്ങൾ എത്തിയത്.
ധാന്യപ്പുരകളെ വിതരണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വിപുലമായ സ്വകാര്യ റെയിൽവേ ശൃംഖലയുടെ നിർമാണത്തിലേക്കും അദാനി ഗ്രൂപ്പ് കടക്കുകയാണ്. ഇതോടെ സംഭരണവും ചരക്കുനീക്കവും കയറ്റുമതിയും ഉൾപ്പെടെ വിതരണ ശൃംഖലയിലാകെ അദാനി ആധിപത്യമുറ പ്പിക്കും.
പദ്ധതിയുടെ ടെൻഡർ ഘടനയിൽ വലിയ മാറ്റംവരുത്തിയും കുത്തകവിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയുമാണ് അദാനിയെയും ലീപ്പ് ഇന്ത്യയെയും സഹായിച്ചത്. നിതി ആയോഗിന്റെയും സാമ്പത്തികകാര്യ വകുപ്പിന്റെയും ഇടപെടൽ ഇതിനുപിന്നിലുണ്ട്.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നിർബന്ധിതമായതിന് പിന്നാലെ കാർഷിക മേഖലയുടെ കുത്തകവത്‌കരണം പിൻവാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമമാണിത്. നിയമപരിരക്ഷയോടെയുള്ള മിനിമം താങ്ങുവിലയെന്ന കർഷകർക്ക് നൽകിയ വാക്ക് പാലിക്കാത്ത സർക്കാരാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന നീക്കങ്ങളിലേക്ക് കടക്കുന്നത്. ധാന്യപ്പുര പദ്ധതിയിൽ കുത്തകവിരുദ്ധ വ്യവസ്ഥ അടിയന്തരമായി പുനഃസ്ഥാപിക്കണം. സ്വകാര്യ കുത്തകകൾക്ക് വിട്ടുകൊടുക്കാതെ പൊതുനിക്ഷേപത്തിലൂടെ എഫ്‌സിഐയുടെ പശ്‌ചാത്തലസൗകര്യം ശക്തിപ്പെടുത്തണം. ധാന്യപ്പുര പദ്ധതിയിലേക്ക് കുത്തകകളുടെ കടന്നുവരവിന് വഴിയൊരുക്കിയതിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണം– പിബി ആവശ്യപ്പെട്ടു.










0 comments