ഭോജ്‌ശാല – കമാൽ മൗല
print edition സുപ്രീംകോടതി വിധി ദൗർഭാഗ്യകരം: എം എ ബേബി

ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ്‌ശാല– കമാൽമൗല നിര്‍മിതിക്കുള്ളില്‍ മുസ്‌ലിങ്ങൾക്ക് നിസ്‌കാരം അനുവദിച്ച് പൂർവസ്ഥിതി പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.
മുൻകാലങ്ങളിലെ രീതിക്കുപകരം ഭോജ്ശാല–-കമാൽ മൗല നിർമിതിയോട് ചേർന്നുള്ള തുറസ്സായ സ്ഥലം കണ്ടെത്താൻ കോടതി ആവശ്യപ്പെട്ടത് നിർഭാഗ്യകരമാണ്. തർക്കഭൂമി ക്ഷേത്രമായി പ്രഖ്യാപിച്ച് അവിടെ നിസ്‌കാരം നിരോധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യംചെയ്‌ത് സമർപ്പിച്ച ഹർജി പരിഗണിക്കുമെന്നറിയിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം.
മതവുമായി ബന്ധപ്പെട്ട ചരിത്രപരമായ തർക്കങ്ങൾ വീണ്ടും തുറക്കുകയും അത് മതനിരപേക്ഷ അടിത്തറയ്‌ക്ക് ഭീഷണിയാകുകയും ചെയ്യുന്ന പ്രവണതയുടെ ഭാഗമാണ് ഇൗ കേസ്. അന്തിമവിധി പുറപ്പെടുവിക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളും 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകളും സുപ്രീംകോടതി ഉയർത്തിപ്പിടിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.










0 comments