സിപിഐ എംഎൽ സ്ഥാനാർഥികളെ കള്ളക്കേസിൽ ജയിലിലടച്ചു

ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കുന്ന ബിഹാറിൽ രാഷ്‌ട്രീയ എതിരാളികളെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടി എൻഡിഎ സർക്കാർ. രണ്ട് സിപിഐ എംഎൽ സ്ഥാനാർഥികളെ പൊലീസ് വ്യാഴാഴ്‌ച കള്ളക്കേസിൽ അറസ്റ്റുചെയ്‌തു. നാമനിർദേശ പത്രിക സമർപ്പിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സിപിഐ എംഎല്ലും ഇടതുപക്ഷ പാർടികളും ശക്തമായി പ്രതിഷേധിച്ചു.
ധരൗലി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ സത്യദേവ് റാം, ഭൊരെ മണ്ഡലത്തിലെ സ്ഥാനാർഥി ജിതേന്ദ്ര പസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. ധരൗലിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സത്യദേവ് റാം ബിജെപിയെ തോൽപ്പിച്ചിരുന്നു
. പത്രികാ സമർപ്പണത്തിന് പിന്നാലെ വരണാധികാരിയുടെ ഓഫീസിന് പുറത്തുവച്ചാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്‌ത് ജയിലിൽ അടയ്‌ക്കുകയായിരുന്നു. ഭൊരെ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥിയോട് 462 വോട്ടിനാണ് ജിതേന്ദ്ര പസ്വാൻ തോറ്റത്. ഇക്കുറി ജയസാധ്യതയുണ്ടെന്ന പ്രവചനങ്ങൾക്കിടെയാണ് പൊലീസ് നടപടി.








0 comments