ചെങ്കൊടികളേന്തി അരലക്ഷത്തിലേറെ ജനങ്ങൾ പാൽഘറിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കുംവരെ അനിശ്ചിതകാല ധർണ

പാൽഘർ: മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് അരലക്ഷത്തിലേറെ ജനങ്ങളെ അണിനിരത്തി സിപിഐ എം നേതൃത്വത്തിലുള്ള ബഹുജുന മാർച്ച് ആരംഭിച്ചു. ദഹാനു താലൂക്കിലെ ചരോട്ടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചൊവ്വാഴ്ച പാൽഘർ ജില്ലാ കളക്ടറേറ്റിലെത്തും. ആവശ്യങ്ങൾ രേഖാമൂലം അംഗീകരിക്കുന്നത് വരെ കളക്ടറേറ്റിൽ അനിശ്ചിതകാല ധർണ നടത്തും.
വനാവകാശ നിയമം കർശനമായി നടപ്പിലാക്കുക, കൃഷിഭൂമി കർഷകരുടെ പേരിൽ നിക്ഷിപ്തമാക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, സ്മാർട്ട് മീറ്റർ പദ്ധതി റദ്ദാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, വധ്വാൻ, മുർബെ തുറമുഖ പദ്ധതികൾ ഉപേക്ഷിക്കുക, കുടിവെള്ളവും ജലസേചന സൗകര്യങ്ങളും ഉറപ്പാക്കുക, വിദ്യാഭ്യാസം, തൊഴിൽ, റേഷൻ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക- തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
എഐകെസ്, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് - തുടങ്ങിയ സംഘടനകളും അഭിവാദ്യമേകി മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഡോ. അശോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഡോ. അജിത് നവാളെ, സിഐടിയു സംസ്ഥാന സെക്രട്ടറി വിനോദ് നിക്കോളെ എംഎൽഎ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകുന്നുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണനും മാർച്ചിൽ പങ്കുചേരും.









0 comments