കൊവിഡ് കേസുകളിൽ വീണ്ടും വർധന; രാജ്യത്ത് 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ഡല്‍ഹിയിലാണ് ഈ കുഞ്ഞടക്കം രണ്ട് പേർ മരിച്ചത്. അതേസമയം രാജ്യത്തെ 486 ആക്ടീവ് കേസിൽ 1487 രോഗികളും കേരളത്തിലാണ്.
24 മണിക്കൂറിനിടെ 114 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂരിനിടെ രേഖപ്പെടുത്തിയ മറ്റ് 6 മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. അതേസമയം ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.








0 comments