രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇതുവരെ 5,364 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്‌ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ 498 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 764 പേർ രോഗമുക്തരായി. നാല് മരണം റിപ്പോർട്ടുചെയ്‌തു.
പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് കുതിച്ചുയർന്നത്. കോവിഡ് പരിശോധനയ്‌ക്കായി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത് 32 കോവിഡ് മരണങ്ങളാണ്. പല സംസ്ഥാനങ്ങളിലും മുൻകരുതൽ പാലിക്കണമെന്ന് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.









0 comments