രാജ്യത്ത് കോവിഡ് കേസുകൾ 5,500 കടന്നു; 24 മണിക്കൂറിൽ 4 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. സജീവ കൊറോണ വൈറസ് കേസുകൾ 5,755 ആയി ഉയർന്നു. 391 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,806 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾ ഗുജറാത്തും ഡൽഹിയുമാണ്.
ഗുജറാത്ത് -717, ഡൽഹി - 665, പശ്ചിമ ബംഗാൾ - 622, മഹാരാഷ്ട്ര - 577, കർണാടക - 444, ഉത്തർപ്രദേശ് - 208, തമിഴ്‌നാട് - 194, പുതുച്ചേരി -13, ഹരിയാന - 87, ആന്ധ്രാപ്രദേശ് - 72, മധ്യപ്രദേശ് - 32, ഗോവ - 9 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ മധ്യപ്രദേശിൽ നിന്നുള്ള 45കാരിയ്ക്കും തമിഴ്‌നാട്ടിൽ നിന്നുള്ള 79കാരനും കോവിഡ് -19 സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേരുടെ മരണകാരണം അണുബാധയാണോ എന്നത് വ്യക്തമായിട്ടില്ല.
കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. എൽഎഫ്.7, എക്സ്എഫ്ജി, ജെഎൻ.1, എൻബി.1.8.1 എന്നീ വകഭേദങ്ങളുടെ വ്യാപനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.









0 comments