print edition ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്; ആഹ്ലാദപ്രകടനം വിലക്കി കോടതി


സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:00 AM | 1 min read
ന്യൂഡൽഹി : ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥികളുടെ ആഹ്ലാദ പ്രകടനം വിലക്കി ഹൈക്കോടതി. സർവകലാശാല തെരഞ്ഞെടുപ്പിന്റെ ഫലംപുറത്തുവരാനിരിക്കേയാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. സർവകലാശാല കേന്ദ്ര പാനലിലേയ്‌ക്ക് മത്സരിക്കുന്ന 140 സ്ഥാനാർഥികൾക്കും നോട്ടീസയച്ചിട്ടുണ്ട്.
അക്രമങ്ങൾക്കിടെയുണ്ടായ നാശനഷ്‌ടങ്ങൾക്ക് വിദ്യാർഥി സംഘടനകൾക്ക് പിഴ ചുമത്തുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം എബിവിപിക്കാർ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച വീഡിയോ പുറത്തുവന്നിരുന്നു. ക്യാമ്പസിൽ വിദ്യാർഥി സംഘടനാപ്രവർത്തനം നിയന്ത്രിക്കുന്ന ലിങ്‌ദോ കമ്മിറ്റി ശുപാർശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.









0 comments