Deshabhimani

പ്രതിഷേധം സമാധാനലംഘനമെന്ന് കോടതി; അഭിജീത് ദീപ്കെയ്ക്ക് സമരങ്ങളിൽ നിന്ന് വിലക്ക്

Abhijeet Dipke
വെബ് ഡെസ്ക്

Published on Oct 11, 2026, 02:54 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിനെത്തിയ സിജെപി നേതാവ് അഭിജീത് ദീപ്കെ ഒരു വർഷത്തേക്ക് സമാധാനം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ഡൽഹി കന്റോൺമെന്റ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി.


അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സമരസ്ഥലത്ത് എത്തുന്നതിന് മുൻപ് വിമാനത്തിൽ വച്ച് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ രഹസ്യമായാണ് കോടതിയിലെത്തിച്ചത്.


ഒരു വർഷത്തേക്ക് സമാധാന ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഒന്നും ചെയ്യരുതെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനായി ഡൽഹിയിൽ എത്തിയ ഇവരെ ഡൽഹിയിൽ കാലുകുത്താൻ പോലും അനുവദിക്കാതെയാണ് ഇന്നലെ വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്.


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ സമരം ആളിക്കത്തുകയാണ്. ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ നിന്ന് ഉത്തരവുണ്ടെങ്കിലും നിലവിലെ വിലക്ക് തന്നെയാണ്.


പ്രതിഷേധക്കാരെ മാധ്യമങ്ങളോട് സംസാരിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമാണുള്ളത്. മാധ്യമങ്ങളോട് സംസാരിക്കുന്ന പ്രതിഷേധക്കാരെ ഡൽഹി പൊലീസും കേന്ദ്രസേനകളും ചേർന്ന് കസ്റ്റഡിയിലെടുക്കുകയാണ്. ഇന്നലെ വ്യാപകമായ അക്രമമാണ് പൊലീസും സേനകളും ചേർന്ന് അഴിച്ചുവിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home