കൗണ്ട്‌ഡൗൺ തുടങ്ങി; ഭാരംകൂടിയ വാർത്താവിനിമയ ഉപഗ്രഹ വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട : ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് –03 ഞായറാഴ്‌ച ശ്രീഹരിക്കോട്ടയിൽനിന്ന് ഐഎസ്‌ആർഒ വിക്ഷേപിക്കും. സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് വൈകിട്ട് 5.25നാണ് വിക്ഷേപണം. കൗണ്ട്‌ഡൗൺ ശനിയാഴ്‌ച വൈകിട്ട് തുടങ്ങി. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും ഏത് കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കും. മാറ്റഭ്രമണപഥ(ജിടിഒ)ത്തിലേക്ക് ഇത്രയും ഭാരമുള്ള ഉപഗ്രഹം ഇന്ത്യൻ മണ്ണിൽനിന്ന് വിക്ഷേപിക്കുന്നത് ആദ്യമാണ്.
ഐഎസ്‌ആർഒയുടെ കരുത്തൻ റോക്കറ്റായ എൽവിഎം 3 എം5 റോക്കറ്റാണ് ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിക്കുക. കാലാവധി കഴിഞ്ഞ ജി സാറ്റ് 7ന് പകരമായാണ് സിഎംഎസ് –03 വിക്ഷേപിക്കുന്നത്. സൈനിക ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തും. ദുരന്തനിവാരണത്തിനും ഉപയോഗിക്കും. ഏഴ് വർഷമാണ് കാലാവധി. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു.








0 comments