ad
Deshabhimani

പാചകവാതകക്ഷാമം: ഹോട്ടൽ അടഞ്ഞിട്ട്‌ ഒരാഴ്ച, ഉടമ ജീവനൊടുക്കി

1280

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 02:52 PM | 1 min read

ബെംഗളൂരു: രാജ്യത്ത് പാചകവാതകക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ജീവനൊടുക്കി ഹോട്ടലുടമ. പാചകവാതകക്ഷാമം മൂലം അടച്ചിടേണ്ടിവന്ന ഹോട്ടലിന്റെ ഉടമ,ബെംഗളൂരുവിലെ ബെലഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് രാമുവിനെ ഹോട്ടലിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ബെംഗളൂരുവിലെ ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഹനുമാൻ ഹോട്ടൽ നടത്തിവരികയായിരുന്നു ഇദ്ദേഹം. ഒരാഴ്ചയായി വാണിജ്യ പാചകവാതക സിലിൻഡറുകളുടെ ക്ഷാമം മൂലം രാമുവിന്റെ ഹോട്ടൽ അടച്ചിട്ട നിലയിലായിരുന്നു. ഹോട്ടൽ പ്രാവർത്തിക്കാത്തതിനെ തുടർന്ന് ഹോട്ടൽ കെട്ടിടത്തിന്റെ വാടകയും, വായ്പയുടെ അടവുകളും മുടങ്ങിയതോടെയാണ് രാമു ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home