print edition തമിഴ്‌നാട്ടിൽ വന്ദേമാതരം ആലപിച്ചതിൽ വീണ്ടും വിവാദം

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭ സത്യപ്രതിജ്ഞാ ചടങ്ങിൽ, അപരമതവിദ്വേഷത്തിന്റെ അംശങ്ങൾ പേറുന്ന വരികൾ ഒഴിവാക്കാതെ വന്ദേമാതരം വീണ്ടും പൂർണ്ണമായി ആലപിച്ചു. സംസ്ഥാന ഗാനമായ തമിഴ്‌തായ് വാഴ്‌ത്ത് ചടങ്ങിൽ ഏറ്റവും ഒടുവിൽ ആലപിച്ചതും വൻ പ്രതിഷേധത്തിനിടയാക്കി.
ഇടതുപാർടികളും ഡിഎംകെയും രൂക്ഷമായ വിമർശമുന്നയിച്ച് രംഗത്തെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം മുഖ്യമന്ത്രി വിജയ്‌യെ നേരിട്ട് പ്രതിഷേധമറിയിച്ചു. ഗവർണറുടെ ആസൂത്രണമാണ് വന്ദേമാതരം ആദ്യം ആലപിക്കുന്നതിന് പിന്നിലെന്ന് എംഡിഎംകെ നേതാവ് വൈക്കോ പറഞ്ഞു. ടിവികെ സർക്കാർ തമിഴിനെയും സംസ്‌കാരത്തെയും അവഗണിക്കുകയാണെന്ന് ഡിഎംകെ പ്രതികരിച്ചു.
ഒൗദ്യോഗിക ചടങ്ങുകളിൽ തമിഴ് തായ്‌വാഴ്‌ത്ത് ആദ്യം ചൊല്ലുന്നതാണ് തമിഴ്‌നാട്ടിലെ രീതി. ഇത് അവഗണിച്ചാണ് കഴിഞ്ഞ തവണത്തേതിന്റെ തനിയാവർത്തനമായി ദേശീയഗാനത്തിനും വന്ദേമാതരത്തിനും ശേഷം തമിഴ് തായ്‌വാഴ്‌ത്ത് അവസാനമാക്കിയത്. എന്നാൽ, ലോക്‌ഭവനാണ് ചടങ്ങുകൾ ചിട്ടപ്പെടുത്തിയതെന്നാണ് ടിവികെ സർക്കാരിന്റെ വാദം.










0 comments