ad
Deshabhimani

കോൺഗ്രസ് നന്ദി കാണിച്ചില്ല; പ്രതിസന്ധിയിലും ഒപ്പം നിന്നത് ഇടതുപക്ഷ പാർടികൾ: സ്റ്റാലിൻ

m k stalin 26
വെബ് ഡെസ്ക്

Published on May 09, 2026, 07:02 PM | 1 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾക്കിടെ കമ്യൂണിസ്റ്റ് പാർടികൾ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. അധികാരത്തിനായി മറുകണ്ടം ചാടിയ കോൺഗ്രസിന്റെ വഞ്ചനയ്‍ക്കെതിരെ അതിരൂക്ഷ വിമർശവും നടത്തി.


തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകുമെങ്കിലും ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ തന്നെ തുടരുമെന്ന് സഖ്യകക്ഷികൾ പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നു.


തമിഴ്നാടിന്റെ അവകാശങ്ങൾക്കും ജനക്ഷേമത്തിനുമായി ഡിഎംകെയോടൊപ്പം ചേർന്ന് പോരാട്ടം തുടരുമെന്ന് കമ്യൂണിസ്റ്റ് നേതാക്കളായ പി ഷൺമുഖം, എം വീരപാണ്ഡ്യൻ, വിസികെ നേതാവ് തിരുമാവളവൻ എന്നിവർ പ്രഖ്യാപിച്ചത് അവരുടെ സൗഹൃദ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് പോയത്. സഖ്യത്തിൽനിന്ന് ജയിച്ച കോൺഗ്രസ് എംഎൽഎമാർ ഒരു നന്ദിപറയാൻപോലും എത്തിയില്ലെന്നും സ്റ്റാലിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.


സങ്കീർണ സാഹചര്യം ഒഴിവാക്കാൻ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകുമെങ്കിലും ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ തന്നെ തുടരുമെന്ന് സഖ്യകക്ഷികൾ പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നു. ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിൽ അവർക്കുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. ഒപ്പം നിൽക്കുന്ന മറ്റുഘടകക്ഷികൾക്കും നന്ദി പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഡിഎംകെ സർക്കാർ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികൾ പുതിയ സർക്കാരും തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home