മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പനി ബാധിച്ചതിനെ തുടർന്ന് ബുധനാഴ്ച ബെംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. 83 വയസ്സുള്ള ഖാർഗെ പനിയും കാലിൽ നീരും ബാധിച്ചാണ് ആശുപത്രിയിൽ എത്തിയത്. അദ്ദേഹം സുഖമായിരിക്കുന്നു, സാരമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒക്ടോബർ 7 ന് ഖാർഗെ കൊഹിമയിൽ നാഗ സോളിഡാരിറ്റി പാർക്കിൽ പൊതു റാലിയെ അഭിസംബോധന ചെയ്യാനിരിക്കയായിരുന്നു.









0 comments