print edition രേവന്ത് റെഡ്ഡിക്ക് മോദി ‘ വല്യണ്ണൻ’ ; കോൺഗ്രസ് മുഖ്യമന്ത്രിമാർ മോദിയെ കണ്ടത് ‘ഡീലിന്റെ’ ഭാഗമോ?

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ന്യൂഡൽഹി : സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കുന്നതുപോലും ‘ഡീൽ’ ആണെന്ന് ചിത്രീകരിച്ച് പരിഹാസ്യരായി കോൺഗ്രസ് നേതൃത്വം. വിരുദ്ധ രാഷ്ട്രീയ ചേരിയിലാണെങ്കിലും സംസ്ഥാനത്തിന്റെ വികസനം അടക്കമുള്ള ആവശ്യങ്ങളിൽ പ്രധാനമന്ത്രിയെ കാണുന്നത് സാധാരണമാണ്.
കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാന, കർണാടകം, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാര്‍ പലവട്ടം മോദിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടിട്ടുണ്ട്. ഈ കൂടിക്കാഴ്‍ച ‘ഡീൽ’ ആണോയെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
2024 മാർച്ചിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മോദിയെ ‘വല്യണ്ണൻ’ എന്നാണ് വിളിച്ചത്. ‘നരേന്ദ്രമോദി ഞങ്ങളുടെ പെഡണ്ണയാണ് (വല്യണ്ണൻ). തെലങ്കാനയിൽ ഗുജറാത്ത് മോഡൽ നടപ്പാക്കി കാണാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്’– തെലങ്കാന ആദിലാബാദിൽ പൊതുപരിപാടിയിൽ മോദിയുമായി വേദി പങ്കിട്ട് രേവന്ത് റെഡ്ഡി പ്രസംഗിച്ചു.
കർണാടകത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് പിന്തുണ തേടി സിദ്ധരാമയ്യയും പലതവണ മോദിയെ സന്ദർശിച്ചിട്ടുണ്ട്. ഇൗ വർഷം മാർച്ചിൽ ധനമന്ത്രി നിർമലാസീതാരാമനെ സന്ദർശിച്ച ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു കടക്കെണിയിലായ സംസ്ഥാനത്തെ കരകയറ്റാൻ പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കണമെന്ന് അപേക്ഷിച്ചു.










0 comments